അനന്തപുരി ഹിന്ദുമഹാസമ്മേളനം; സമാപനം നാളെ

Tuesday 28 March 2017 11:27 pm IST

തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 17 മുതല്‍ നടന്നുവരുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനം നാളെ വൈകിട്ട് നടക്കും. വൈകിട്ട് 4ന് ജീവകാരുണ്യ സമ്മേളനത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വീല്‍ചെയര്‍, ഫിസിയോ ബീല്‍, ഫിസിയോ ബാള്‍, വാക്കര്‍, ഭക്ഷണസാധനങ്ങളങ്ങുന്ന കിറ്റ് തുടങ്ങിയവ വിതരണം ചെയ്യും. വൈകിട്ട് 6ന് എം. ഗോപാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം സംബോധ് ഫൗണ്ടേഷന്‍ മഠാധിപതി ആദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ ക്ഷേത്രീയ സംഘടന സെക്രട്ടറി പി.പി. മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്ന് ഉച്ചയ്ക്ക് 3.30ന് വിവിധ യുദ്ധങ്ങളില്‍ പങ്കെടുത്ത നൂറോളം സൈനികരെ അനുമോദിക്കും. 4.30ന് നടക്കുന്ന രാഷ്ട്രരക്ഷാ സമ്മേളനം സ്വാമി സദ് സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.