ഇന്ത്യ ഒന്നാം റാങ്ക് നിലനിര്‍ത്തി

Thursday 25 May 2017 6:57 pm IST

ധര്‍മശാല: ഓസീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി.41 മത്സരങ്ങളില്‍ 4983 പോയിന്റുളള ഇന്ത്യയുടെ റേറ്റിംഗ് 122 ആണ്. ഇന്ത്യയോട് തോറ്റ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.49 മത്സരങ്ങളില്‍ അവര്‍ക്ക് 3528 പോയിന്റുണ്ട്.ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്,പാക്കിസ്ഥാന്‍,ശ്രീലങ്ക,വെസ്റ്റ്ഇന്‍ഡീസ്,ബംഗ്ലദേശ്,സിംബാബ്‌വെ എന്നിവയാണ് യഥാക്രമം മൂന്ന് മുതല്‍ പത്തുവരെ സ്ഥാനത്ത്. 2016 ഒക്‌ടോബറില്‍ കൊല്‍ക്കത്തയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്.പാക്കിസ്ഥാനില്‍ നിന്ന് അന്നു പിടിച്ചെടുത്ത ഒന്നാം റാങ്ക് ഇന്ത്യ ഇതു വരെ വിട്ടുകൊടുത്തിട്ടി്ല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.