ഇടത് വലത് ഒത്തുകളി: ബിജെപി

Tuesday 28 March 2017 11:34 pm IST

തിരുവനന്തപുരം: നഗരസഭയുടെ ജനവിരുദ്ധ ബജറ്റ് പാസ്സാക്കുന്നതിന് ഇടതുമുന്നണിയും വലതുമുന്നണിയും ഒത്തുകളിച്ചാതായി ബിജെപി ആരേപിച്ചു. ബജറ്റിലെ വരവ്‌ചെലവു കണക്കുകളെ സംബന്ധിച്ച് മേഖല തിരിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം ചോദ്യങ്ങളില്‍ നിന്നു ഒളിച്ചോടാനാണ് ഭരണപക്ഷം ശ്രമിച്ചത്. മാലിന്യം, തെരുവുനായ് ശല്യം, കുടിവെള്ള പ്രശ്‌നം എന്നിവയ്ക്കായി വേണ്ടത്ര തുക വകയിരുത്താത്തതിനെതിരെയുള്ള ബി.ജെ.പിയുടെ വിമര്‍ശനങ്ങളെ ഭയന്നാണ് ഇടതുപക്ഷം ഈ സമീപനം സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭയില്‍ നിലനില്‍ക്കുന്ന അഴിമതി മറച്ചുവയ്ക്കുന്നതിലേക്കായി സത്യവിരുദ്ധമായ ആരോപണങ്ങള്‍ ബിജെപിക്കെതിരെ ഉന്നയിക്കാനാണ് ഇടതുപക്ഷം തയ്യാറായത്. ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ക്യത്യമായ മറുപടി പറയാന്‍ കഴിയാത്ത ഡപ്യൂട്ടി ലീഡര്‍ പല ചോദ്യങ്ങള്‍ക്കും വിവരാവകാശ നിയമപ്രകാരം മറുപടി ലഭിക്കും എന്ന് പറഞ്ഞാണ് തടിതപ്പിയത്. റവന്യൂ വരുമാനം മാത്രം ചര്‍ച്ച ചെയ്യുകയും മൂലധനവരുമാനവും, ചെലവും ചര്‍ച്ച ചെയ്യാന്‍ ബഡ്ജറ്റ് ചര്‍ച്ചയില്‍ അനുവദിക്കപ്പെടാത്തതു നിയമവിരുദ്ധമാണ്. മുന്‍ധാരണപ്രകാരം കോണ്‍ഗ്രസ്സുക്കാര്‍ സഭ ബഹിഷ്‌ക്കരിച്ച തക്കം നോക്കി ചര്‍ച്ച പൂര്‍ത്തിയാക്കാതെ ബജറ്റ് വോട്ടിനിടുകയായിരുന്നു. മേയറുടെ നടപടി നിയമ വിരുദ്ധമാണെന്ന് കാണിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ പരാതി നല്‍കിയാതായും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.