കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ നവതിയാഘോഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. ഭാരതീയ വിചാരം കേന്ദ്രം ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ എറണാകുളത്താണ് നവതിയാഘോഷങ്ങള് നടത്തുന്നതെന്ന് ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.
നവതിയാഘോഷം ഒന്നിന് കലൂര്‍ എ.ജെ.ഹാളില്‍ രാവിലെ 10ന് നാളന്ദ സര്‍വകലാശാല ചാന്‍സലര്‍ പ്രൊഫ. വിജയ് ഭട്കര്‍ ഉദ്ഘാടനം ചെയ്യും. ‘ദേശീയത : മാറുന്ന കാഴ്ചപ്പാടുകളും വെല്ലുവിളികളും’, ‘വികസനം-പരിസ്ഥിതി’ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. പ്രമുഖ ചിന്തകന്‍ എസ്. ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. ഡോ. വി.എസ്. വിജയന്, ഡോ. സഞ്ജീവ് സന്യാല്‍, പ്രൊഫസര്‍ ഡോ. പ്രസന്ന ദേശ്പാണ്ഡേ, ഡോ. സഞ്ജയ് പസ്വാന്, പ്രഫുല്ല കേത്കര്‍ എന്നിവര്‍ പങ്കെടുക്കും.
എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ രണ്ടിന് വൈകിട്ട് നാലിന് സമാദരണ സഭയിലാണ് രാജ്നാഥ് സിങ് മുഖ്യാതിഥിയാകുന്നത്. നവതിയാഘോഷ സമിതി ചെയര്മാന് റിട്ട. ജസ്റ്റീസ് കെ.ടി.തോമസ് ആധ്യക്ഷം വഹിക്കും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, ചിന്മയമിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, എം.പി.വീരേന്ദ്രകുമാര്‍, ഡോ.ഡി.ബാബുപോള്‍, ഡോ. എം. ലക്ഷ്മികുമാരി, സ്വാമി അമൃതകൃപാനന്ദപുരി, പി.ഇ.ബി. മേനോന്, ഡോ. റിച്ചാര്‍ഡ് ഹേ എം.പി. തുടങ്ങിയവര്‍ സംസാരിക്കും.
നവതിയാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദശീയ, അന്തര്‍-ദേശീയ സെമിനാറുകള്‍, ഗീതാവിചാര സത്രം, യുവജന-വനിത സമ്മേളനം, ഏകാത്മ മാനവ ദര്‍ശന വിചാര സത്രങ്ങള്‍, പി.പരമേശ്വരന്റെ സമ്പൂര്‍ണ കൃതികളുടെ പ്രസിദ്ധീകരണം തുടങ്ങിയവ സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ നവതിയാഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്, ഭാരതീയ വിചാരകേന്ദ്രം സംഘടന സെക്രട്ടറി കാ ഭാ സുരേന്ദ്രന്, മീഡിയ കോര്‍ഡിനേറ്റര്‍ ബി. പ്രകാശ് ബാബു, അഡ്വ. എം. ശശിശങ്കര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: