എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ശക്തിപകര്‍ന്ന് കുടുംബയോഗങ്ങള്‍

Wednesday 29 March 2017 9:56 am IST

മലപ്പുറം: രണ്ടാംഘട്ട പ്രചാരണത്തില്‍ വോട്ടര്‍മാരെ നേരില്‍കാണുന്നതിലും കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നതിലുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഏഴ് മുതല്‍ മലപ്പുറം മണ്ഡലത്തിലെ കോഡൂര്‍, ചെമ്മങ്കടവ്, ആല്‍പറ്റക്കുളമ്പ്, വലിയാട് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിലും, മലപ്പുറം നഗരസഭയിലും, ഗവണ്‍മെന്റ് കോളേജ്, പാസ്‌പോര്‍ട്ട് ഓഫീസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുമെത്തി വോട്ടഭ്യര്‍ത്ഥിച്ചു. പുരാതന മുസ്ലീം തറവാടായ കിളിയമണ്ണില്‍ തറവാട് സന്ദര്‍ശിച്ചു. കൂടാതെ ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ മലപ്പുറം ചാപ്റ്റര്‍ രഘു നയിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപനം സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം മങ്കട മണ്ഡലത്തിലെ കുളത്തൂര്‍ ശാന്തി നഗറിലും രാമപുരത്തെ മേലേപ്പാട്ട്, കല്ലറക്കുന്ന് കോളനികളിലെ കുടുംബയോഗങ്ങളിലും പിന്നീട് മങ്കട, അങ്ങാടിപ്പുറം ടൗണുകളിലും പര്യടനം നടത്തി. വിവിധ കുടുംബയോഗങ്ങളില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് അയൂബ് മേലേടത്ത്, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി.സുബ്രഹ്മണ്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഗിരീഷ് മേക്കാട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, കേരളാ കോണ്‍ഗ്രസ്സ് പി.സി.തോമസ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം കെ.ബേബി, ബിജെപി നേതാക്കളായ പി.പി.ഗണേശന്‍, എ.സേതുമാധവന്‍, കല്ലിങ്ങല്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.