കുടുംബശ്രീ സിഡിഎസ്സില്‍ അക്കൗണ്ടന്റ് നിയമനം

Thursday 25 May 2017 4:53 pm IST

കാസര്‍കോട്: ജില്ലയിലെ വോര്‍ക്കാടി, പുത്തിഗെ, ദേലംമ്പാടി, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, വലിയ പറമ്പ എന്നീ കുടുംബശ്രീ സിഡിഎസ്സുകളില്‍ അക്കൗണ്ടന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്ത് പരീക്ഷയുടെയും അഭിമുഖവും നടത്തിയാണ് നിയമനം നടത്തുന്നത്. അപേക്ഷകര്‍ അതാത് സിഡിഎസ്സ് പ്രവര്‍ത്തന പരിധിക്കകത്ത് താമസിക്കുന്ന കുടുംബശ്രീ അംഗമോ കുടുംബാംഗമോ 20 നും 35 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി.കോം ബിരുദവും കംമ്പ്യൂട്ടര്‍ ടാലി യോഗ്യതയും അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ അതാത് കുടുംബശ്രീ സി ഡി എസ്സ് ഓഫീസുകളില്‍ നിന്നും, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സിവില്‍ സ്റ്റേഷന്‍ കാസര്‍കോട്, പി.ഒ.വിദ്യാനഗര്‍ എന്ന വിലാസത്തില്‍ ഏപ്രില്‍ ആറിനകം സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.kudumbashree.org എന്ന വെബ്‌സൈറ്റിലും അതാത് സിഡിഎസ് ഓഫീസുകളിലും ജില്ലാ കുടുംബശ്രീ ഓഫീസിലും ലഭിക്കും. ഫോണ്‍: 04994256111.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.