ഭരണാധികാരികള്‍ക്ക് ഇരട്ടത്താപ്പ്: വി. മുരളീധരന്‍

Wednesday 29 March 2017 3:50 pm IST

കുന്നത്തൂര്‍: കോടതിവിധികള്‍ നടപ്പാക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പോലീസ്-റവന്യൂ അധികൃതര്‍ക്ക് ഇരട്ട നിലപാടാണുള്ളതെന്ന് ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍. ചക്കുവള്ളി ക്ഷേത്രസംരക്ഷണ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കുവള്ളി ക്ഷേത്രഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞ സോമപ്രസാദ് എംപിക്കെതിരെ നടപടി സ്വീകരിക്കാത്ത പോലീസ് മലനട ക്ഷേത്രഭരണസമിതിക്കെതിരെ മത്സരക്കമ്പത്തിന്റെ പേരില്‍ കേസെടുത്തത് ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. ഭരണ വര്‍ഗത്തിന് അനുകൂലമായി ഉദ്യോഗസ്ഥര്‍ നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മുതുപിലാക്കാട് രാജന്‍ അധ്യക്ഷനായിരുന്നു. വി.ആര്‍.ശശി, ഓമനക്കുട്ടന്‍, രാജേന്ദ്രന്‍ പണയില്‍, പുത്തൂര്‍ തുളസി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഹൈന്ദവസംഘടനകളുടെ സമരം പതിനാറു ദിവസങ്ങള്‍ പിന്നിടുകയാണ്. കയ്യേറ്റക്കാരില്‍ ഭൂരിഭാഗം പേരും കടയില്‍ നിന്നും സാധനങ്ങള്‍ നീക്കി തുടങ്ങി. ചിലര്‍ മറ്റു സ്ഥലങ്ങളില്‍ കടകള്‍ പുനരാരംഭിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു സന്ദര്‍ശിക്കും. മലനട ക്ഷേത്രഭരണസമിതിക്കെതിരെ കേസെടുത്തതില്‍ പരബ്രഹ്മക്ഷേത്ര വിമോചനസമിതി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.