ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ വിജയം. 14 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 10 സീറ്റും നേടിയ ബിജെപി കോണ്‍ഗ്രസിനെ ഏറെ പിന്നിലാക്കിയാണ് വിജയം കൈവരിച്ചത്. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടാനായത്.
രാജസ്ഥാനിലെ പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത്, കൗണ്‍സിലര്‍ സീറ്റുകള്‍ എന്നിവയില്‍ ബിജെപി കോണ്‍ഗ്രസിനെ കടത്തിവെട്ടി. ജില്ലാ പരിഷത്തില്‍ ഒന്നും പഞ്ചായത്ത് സമിതിയില്‍ അഞ്ചും കൗണ്‍സിലര്‍ സീറ്റുകളില്‍ നാലും സീറ്റുകള്‍ ബിജെപി സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: