സിഖ് വിരുദ്ധ കലാപം: അഞ്ച് കേസുകള്‍ വീണ്ടും പരിശോധിക്കുന്നു

Thursday 25 May 2017 1:35 pm IST

ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട അഞ്ച് കേസുകള്‍ വീണ്ടും പരിശോധിക്കാന്‍ ദല്‍ഹി ഹൈക്കോടതി തീരുമാനിച്ചു. ഇതിന് കോടതിയെ സഹായിക്കാന്‍ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായും നിയമിച്ചു. ഈ കേസുകളിലെ പരാതിക്കാരെ കണ്ടെത്താന്‍ ദല്‍ഹി പോലീസിന് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് അനു മല്‍ഹോത്രയും അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. 1986ല്‍ അവസാനിപ്പിച്ച കേസുകളാണിത്. ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകാന്‍ പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കാനും പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ദല്‍ഹി കന്റോണ്‍മെന്റ്, സുല്‍ത്താന്‍പൂര്‍ മേഖലകളിലുള്ളവരാണ് പരാതിക്കാര്‍. അതിനിടെ, സിഖ് കലാപവുമായി ബന്ധപ്പെട്ട 199 കേസുകളുടെ വിവരം ഹാജരാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.