വാഹന പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ല

Wednesday 29 March 2017 9:30 pm IST

ആലപ്പുഴ: നാളെ രാഷ്ട്രീയ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ലെന്ന് ജില്ലായൂണിയനുകളുടെ യോഗം തീരുമാനിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നു വരുമ്പോള്‍ രാഷ്ട്രീയ പ്രേരിതമായി കേരളത്തില്‍ മാത്രം വാഹന പണിമുടക്ക് പ്രഖ്യാപിച്ച സംയുക്ത ട്രേഡ് യൂണിയന്‍ നിലപാട് കേരളജനതയെ മാത്രം ദുരിതത്തിലാക്കുന്നതാണ്. പ്രീമിയം വര്‍ദ്ധനവിനെതിരെയും മോട്ടോര്‍ ക്ഷേമനിധി കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 26, 27, 28 തീയതികളില്‍ ബിഎംഎസ് മോട്ടോര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ വാഹന പ്രചാരണജാഥ നടത്തും. മെയ് മൂന്നിന് മോട്ടോര്‍ തൊഴിലാളികള്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ജില്ലയില്‍ നിന്നും ആയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിക്കും. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ഓട്ടോ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാര്‍, സെക്രട്ടറി അനിയന്‍ സ്വാമിചിറ, ടാക്‌സി യൂണിയന്‍ പ്രസിഡന്റ് ബി. സുഭാഷ്, സെക്രട്ടറി എം. സന്തോഷ്‌കുമാര്‍, ബസ് യൂണിയന്‍ സെക്രട്ടറി കെ.എസ്. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.