ആലപ്പുഴ: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്കൗട്ട് വിഭാഗത്തിന് ദേശീയതലത്തില്‍ നല്കുന്ന പുരസ്കാരമായ രാഷ്ട്രപതി സ്കൗട്ട് അവാര്‍ഡിന് ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. പറവൂര്‍ ഗവ. എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സുബിന് മാത്യു, പൂന്തോപ്പ് സെ ന്റ്മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മിഥുന് എം. എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
സേവന തത്പരത, ഭൂപട നിര്‍മ്മാണം, അനുമാനം, പൊതുവിജ്ഞാനം, പ്രഥമശുശ്രൂഷ, പയനിയറിങ്, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍, പ്രാവീണ്യ മുദ്രകള്‍, സാമൂഹ്യ പുരോഗമന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ പ്രകടനത്തില്‍ മികവു പുലര്‍ത്തുന്നതിന് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ദേശീയ മുഖ്യരക്ഷാധികാരി രാഷ്ട്രപതി നല്‍കുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: