വാഹന പണിമുടക്ക് രാഷ്ട്രീയ പ്രേരിതം : ബിഎംഎസ്

Wednesday 29 March 2017 9:36 pm IST

പാലക്കാട് : 31-ന് രാഷ്ട്രീയ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള വാഹനപണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ല. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നും കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നതാണെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ പറഞ്ഞു. ദേശീയതലത്തില്‍ തീരുമാനമെടുക്കേണ്ട പ്രശ്‌നത്തില്‍ മറ്റ് സംസ്ഥാനങ്ങളിലൊന്നും പണിമുടക്ക് നടത്താതെ കേരളത്തില്‍ മാത്രം പണിമുടക്ക് നടത്തുന്നതിന്റെ ആത്മാര്‍ത്ഥതയില്‍ സംശയമുള്ളതിനാല്‍ ബിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല. വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവിനെതിരെയും, മോട്ടോര്‍ ക്ഷേമനിധി കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏപ്രില്‍ 26,27 തിയതികളില്‍ ജില്ലയില്‍ ബിഎംഎസ് മോട്ടോര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥയും മെയ് മൂന്നിന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്നും ജില്ലാ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.