വില്ലേജ് ഓഫീസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

Wednesday 29 March 2017 9:38 pm IST

തുറവൂര്‍: അമ്പതിനായിരത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് തുക കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്ന പെണ്‍കുട്ടിയോട് വില്ലേജ് ഓഫീസറും ജീവനക്കാരും അപമര്യാദയായി പെരുമാറിയതായി പരാതി. പാട്ടുകുളങ്ങര സ്വദേശിനിയാണ് കുത്തിയതോട് വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ഡിസംബര്‍ 22നാണ് തൊഴില്‍ രഹിത വേതനത്തിന് അപേക്ഷ നല്‍കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ അക്ഷയ കേന്ദ്രം വഴി അപേക്ഷിച്ചത്. ജോലിയില്ലാത്ത പെണ്‍കുട്ടിക്ക് അമ്പതിനായിരത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ഓട്ടോ തൊഴിലാളിയുടെ മകളായ തനിക്ക് വരുമാനം കുറച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നപ്പോഴാണ് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഓണ്‍ലൈനായി വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ പെണ്‍കുട്ടിക്ക് കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.