വടകര: ആര്‍പിഎഫ് പ്രിവന്‍ഷ്യല്‍ ക്രൈം ഡിസ്റ്റന്‍ഷന്‍ സ്ക്വാഡ് തീവണ്ടിയില്‍ നടത്തിയ പരിശോധനയില്‍ 40 കുപ്പി ഗോവ നിര്‍മ്മിത വിദേശമദ്യം പിടികൂടി. ദില്ലി-എറണാകുളം മംഗള എക്സ്പ്രസ്സില്‍ ഇന്നലെ പുലര്‍ച്ചെ 5.30ഓടെ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ആളെ പിടികിട്ടിയിട്ടില്ല.
പിടിച്ചെടുത്ത മദ്യം വടകര എക്സൈസിന് കൈമാറി. പരിശോധനയ്ക്ക് ആര്‍പിഎഫ് എഎസ്ഐ പി. വിനോദ്, സിപിഒ മാരായ ദിനേശ് ബാബു, അബ്ബാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: