ഏറ്റുമാനൂര്‍: നഗരസഭയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം സുലഭമാകുന്നതായി പരാതി. രാത്രികാലങ്ങളിലും മറ്റും ജനശ്രദ്ധകുറഞ്ഞ സ്ഥലങ്ങളില്‍ വിദേശമദ്യങ്ങള്‍ ഉള്‍പ്പടെ അനധികൃതമായി കൂടിയ വിലയ്ക്ക് വില്‍ക്കുന്നതും വ്യാപകമാണ്. ബസ് സ്റ്റാന്ഡുകള്ക്കിടയിലുളള റോഡ്, പേരൂര്‍ക്കവല, അമ്പലംറോഡ്, നീണ്ടൂര്‍ റോഡ,് റെയില്‍വേ മേല്‍പ്പാലം, എന്നിവിടങ്ങളിലാണ് അനധികൃത വ്യാജമദ്യ വില്‍പ്പന നടക്കുന്നത്. പോലീസിന്റെ ശ്രദ്ധപതിയാത്ത ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്പനക്കാര് തമ്പടിച്ചിരിക്കുന്നത്. മറ്റു സ്ഥലങ്ങളിലെ വിദേശമദ്യശാലകളില്‍ നിന്നും വാങ്ങുന്ന മദ്യം കൂടിയ വിലയ്ക്ക് എത്തിച്ചു നല്കുന്ന കച്ചവടവും ഉണ്ടെന്ന് പറയപ്പെടുന്നു. നാളുകളായി ടൗണിലെ വില്പനശാല പ്രവര്‍ത്തിക്കാത്തതാണ് വ്യാജമദ്യം വ്യാപകമാകാന്‍ കാരണമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: