കറുകച്ചാല്‍: കാര്‍ഷികോല്‍പ്പന്ന വിപണന കേന്ദ്രം കൂത്രപ്പള്ളിയില്‍ ആരംഭിക്കും. ജില്ലാപഞ്ചായത്തിന്റേയും പത്തനംത്തിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റേയും കൂത്രപ്പള്ളി ഹരിത നാളികേരോല്പ്പാദന സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മൂല്യ വര്‍ദ്ധിത കാര്‍ഷികോല്‍പ്പന്ന വിപണന കേന്ദ്രം ആരംഭിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ചക്ക, കപ്പ, വാഴയ്ക്ക എന്നിവയുടെ ഉല്‍പ്പന്നവും വിപണനവുമാണ് ലക്ഷ്യം പത്തു ലക്ഷം രൂപയുടെ പദ്ധതിയാണ്. ചക്ക അവലോസ് പൊടി, ഇടിച്ചക്കയില്‍ നിന്ന് കട്ലറ്റ് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുക. ചക്ക ഉണക്കി സൂക്ഷിക്കുന്നതിനായി ഒന്നരലക്ഷം രൂപ മുതല്‍ മുടക്കി ഡ്രയര്‍ യൂണിറ്റും വാങ്ങും രൂപീകരണ ആലോചനയോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. കേരോല്പ്പാദക സംഘം പ്രസിഡന്റ് വി.ജെ. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: