പൂപ്പാറയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു

Thursday 25 May 2017 3:21 pm IST

ഇടുക്കി: പൂപ്പാറയില്‍ വില്പ്പന നികുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. പൂപ്പാറ വില്ലേജ് ഓഫീസിന് സമീപമുള്ള ഒരേക്കര്‍ വസ്തുവാണ് ഒഴിപ്പിച്ചത്. സജീവ് എന്നയാളാണ് ഇവിടെ ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. ആറ് മാസം മുന്‍പ് ഇവിടെ ഭൂമി കയ്യേറിയിരുന്നു. അന്ന് ഭൂസംരക്ഷണ സേനയുടെ ഇടപെടലിനെത്തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും ഭൂമി കയ്യേറുകയായിരുന്നു. ഇന്നലെ രാവിലെ ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി വീണ്ടെടുത്തത്. ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഈ പ്രദേശത്ത് സിപിഎമ്മിന്റെ സഹായത്തോടെയാണ് കയ്യേറ്റം നടന്നിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.