കഞ്ചാവുമായി പിടിയില്‍

Wednesday 29 March 2017 10:06 pm IST

വൈക്കം: ടൗണ്‍, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന ഏറ്റുമാനൂര്‍ പുന്നത്തറക്കാട്ട് പൂത്തോട്ടത്തില്‍ ഷിബുജോണ്‍ (29) എന്നയാളെ വൈക്കം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നു പിടികൂടി. ഇയാളുടെ പക്കല്‍നിന്നും 22 പൊതി കഞ്ചാവും പിടിച്ചെടുത്തു. റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വിശ്വനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി ബാബു, കെ.ജി ജോസഫ്, വി.എസ് മണിക്കുട്ടന്‍, കെ.വി അഭിലാഷ്, എ.എസ് ദീപേഷ്, കെ.എം അഭിലാഷ്, വി.എം വിധു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.