പ്രതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

Wednesday 29 March 2017 11:04 pm IST

വിഴിഞ്ഞം: മൂന്ന് പൊലീസുകാരെ കുത്തി പരിക്കേല്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പൂവ്വാര്‍ സ്വദേശി ജോണ്‍സന്‍ എന്ന കരാട്ടെ ജോണി (36) രണ്ടു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി.സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പിഎംജി ജംഗ്ഷന് സമീപത്ത് വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന സമയത്താണ് പിടികൂടിയത്.ഇയാളെ കോവളം പൊലീസിന് കൈമാറി. 2015 ഏപ്രിലില്‍ കോവളത്ത് രാത്രി 8 മണിയോടെയാണ് ഇയാള്‍ പൊലീസുകാരെ കുത്തി പരിക്കേല്പിച്ച ശേഷം രക്ഷപ്പെട്ടത്.പൂവാര്‍ സ്‌റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയായിരുന്ന ജോണി രാത്രിയോടെ കോവളം ബീച്ചിലെത്തിയതായി വിവരം കിട്ടിയ അന്നത്തെ പൂവാര്‍ സിഐ കോവളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് വിവരം കൈമാറുകയായിരുന്നു.പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാരെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.കോവളം സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍മാരായ വിദ്യാസാഗര്‍, ദിനേഷ്‌കുമാര്‍, ജിജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി ദിവസങ്ങളോളം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കോവളം, വിഴിഞ്ഞം, പൂവാര്‍ തുടങ്ങിയ സ്‌റ്റേഷനുകളിലായി പ്രതിക്കെതിരെ ഇരുപത്തി രണ്ടോളം കേസുകള്‍ നിലവിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.