കൃതി മഹോത്സവത്തിന്  ഗംഭീര തുടക്കം

Thursday 30 March 2017 12:13 am IST

കൊച്ചി: കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും, തപസ്യ കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ത്യാഗരാജ കൃതി മഹോത്സവത്തിന് എറണാകുളം ടൗണ്‍ ഹാളില്‍ തുടക്കമായി. ത്യാഗരാജ സ്വാമികളുടെ 250-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. മൂന്ന് ദിവസം നീണ്ട് നില്‍കുന്ന സംഗീത സദസ്സിന്റെ ഉദ്ഘാടനം സംഗീത കലാനിധി ടി.വി. ശങ്കരനാരായണന്‍, തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍ നായര്‍, സംഗീതവിദ്വാന്‍ ഒ.എസ്. അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 
ശ്രീരാമ ഭഗവാന്റെ അനുഗ്രഹം നേടിയ ത്യഗരാജ സ്വാമികള്‍ക്കും, അദ്ദേഹത്തിന്റെ സംഗീതത്തിനും മരണമില്ലെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍ നായര്‍ അഭിപ്രായപ്പെട്ടു. 
തുടര്‍ന്ന് പത്മഭൂഷണ്‍ ടി.വി. ശങ്കരനാരായണന്റെ വോക്കല്‍, വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ, ഒ.എസ്. അരുണിന്റെ വോക്കല്‍ എന്നിവ നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ  സാംസ്‌കാരിക ഉപദേശക സമിതി  അംഗം പ്രൊഫ. എം. ബാലസുബ്രഹ്മണ്യം, കേന്ദ്ര  സംഗീത നാടക അക്കാദമി പ്രതിനിധി ഭരത് ഭൂഷണ്‍  എന്നിവര്‍ പങ്കെടുത്തു. 
ഇന്ന് ഡോ.എം. നര്‍മദ (വയലിന്‍), ജെ. വൈദ്യനാഥന്‍ (മൃദംഗം), ഉടുപ്പി ശ്രീധര്‍ (ഘടം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.