കൊച്ചി: നഗരത്തില്‍ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് നിര്‍ദേശം നല്കി. ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ രാജേഷിനാണ് സിറ്റി ടാസ്ക് ഫോഴ്സിന്റെ ചുമതല.
കൊച്ചി റേഞ്ച് ഐജി പി.വിജയന്റെ നിയന്ത്രണത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെയും മേല്‍നോട്ടത്തിലാണ് സിറ്റി ടാസ്ക് ഫോഴ്സ്. നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മയക്കുമരുന്ന് കേസുകളില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചവരേയും കേസുകളില്‍ പ്രതിയായിട്ടുള്ളവരേയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനായി സംവിധാനം ഒരുക്കി. റിയല്‍ എസ്റ്റേറ്റ് നിലം, നികത്തലും മറ്റുമായി പ്രവര്‍ത്തിക്കുന്നവരുടെ ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധങ്ങളും മറ്റും നിരീക്ഷിക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.
ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളേയും സംബന്ധിച്ച് എന്തങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ പോലീസ് കണ്ട്രോള് റൂമില്‍ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: