ജക്കാര്‍ത്ത: കാണാതായ യുവാവിനെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിലായിരുന്നു സംഭവം. സുലാവെസി സ്വദേശിയായ അക്ബറിന്റെ(25) മൃതദേഹമാണ് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ അക്ബറിനെ കാണാനില്ലായിരുന്നു. ഇയാള്‍ വീടിനു സമീപമുള്ള എണ്ണപ്പന തോട്ടത്തില്‍ പോയതായിരുന്നു. തുടർന്ന് ഇയാള്‍ക്കായി ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തി വരുമ്പോഴാണ് പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
7 മീറ്റർ നീളമുള്ള പാമ്പിന്റെ വയറു കീറിയാണ് മൃതദേഹം പുറത്തെടുത്തത്. അക്ബറിനായുള്ള തെരച്ചിലിനിടെയാണ് കുഴിയില്‍ അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിന്റെ വയറ്റിനുള്ളിലായ അക്ബറിന്റെ ഷൂസ് വ്യക്തമായി പുറത്തു കാണാമായിരുന്നു. ഇതോടെ നാട്ടുകാര്‍ പാമ്പിനെ പിടികൂടി കീറുകയായിരുന്നു.
https://youtu.be/wubpbH8anKI
പ്രതികരിക്കാൻ ഇവിടെ എഴുതുക: