കുണ്ടറ: കുണ്ടറയിലെ ബിവറേജസ് ഔട്ട്ലെറ്റ് സിപിഎം സംരക്ഷണത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. മുന്‍ എഫ്സിഐ ഗോഡൗണിന്റെ മതിലിന്റെ ഒരുവശം ഇടിച്ച് വഴിയാക്കിയായിരുന്നു പ്രവര്‍ത്തനം. പാര്‍ട്ടിയുടെ ഒത്താശയോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് മദ്യപാനികള്‍ ബിവറേജസിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനും പ്രതിരോധത്തിനും വേണ്ടി മദ്യവില്പനക്കുവേണ്ടിയും വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരുന്നു. മതില് ഇടിച്ച് വഴിയൊരുക്കുന്നത് ബിവറേജസ് ഔട്ട്ലെറ്റിനാണെന്ന് മനസിലാക്കിയ പരിസരത്തെ വൃദ്ധരും സ്ത്രീകളും ഉള്‍പ്പടെയുള്ളവര്‍ പ്രതിരോധിച്ചെങ്കിലും കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പോലീസ് സംരക്ഷണം തേടിയിരുന്ന ബിവറേജസ് കോര്പ്പറേഷന് പോലീസിന്റെ സഹായത്തോടെ ഇവരെ അറസ്റ്റു ചെയ്തു നീക്കി. സിപിഎം ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെതിരെ സമരവുമായി എത്തിയെങ്കിലും ബിവറേജസ് കോര്പ്പറേഷന് വന്‍ പോലീസ് സന്നാഹമാണ് ഇവിടെ ഒരുക്കിയിരുന്നത്. മദ്യപന്മാരെക്കൊണ്ട് സമരക്കാരെ അസഭ്യം പറയിക്കാനും ഭീഷണിപ്പെടുത്താനും ചില ഉദ്യോഗസ്ഥര്‍ ഇവിടെ ശ്രമിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: