കൊട്ടാരക്കര: തൃക്കണ്ണമംഗലില്‍ അഞ്ച് വീടുകളില്‍ മോഷണം. പള്ളിവടക്കേതില്‍ ജേക്കബ്, കോഴിക്കലഴികത്ത് കെ.ജി.റോയി, മുളംകുന്നില്‍ ബിനോയിഭവനില് ബിനോയി,’വാര്യകോണത്ത് അലക്സാണ്ടര്‍, മുളമൂട്ടില്‍ തങ്കച്ചന് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ബിനോയിയുടെ വീട്ടില്‍ നിന്നും 57000 രൂപ നഷ്ടമായി. നാലു വീടുകളിലും പണം കവര്‍ന്നു. അലക്സാണ്ടറുടെ വീട്ടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നും വസ്ത്രങ്ങള്‍ വാരി പുറത്തിട്ടപ്പോഴേക്കും വീട്ടുകാര്‍ ഉണര്‍ന്നു. കഴിഞ്ഞയാഴ്ച വെട്ടിക്കല്‍ പാപ്പച്ചന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു. ഒരുമാസം മുമ്പാണ് ചരുവിളയില്‍ തങ്കച്ചന്റെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നത്. പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: