ശാസ്താംകോട്ട: വെള്ളക്കെട്ടില്‍ കക്കാ വാരാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശൂരനാട് തെക്ക് കിടങ്ങയം കന്നിമേല്‍ ശിവകുമാര്‍(37)ആണ് മരിച്ചത്. കഴിഞ്ഞദിവസം വടക്കന്‍മൈനാഗപ്പള്ളി കാഞ്ഞിരിക്കല്‍ ഏലായിലാണ് ഒഴുക്കില്‍പെട്ട് കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെയാണ് മൃതദേഹം കിട്ടിയത്. അവിവാഹിതനാണ് ശിവകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: