വള്ളം കിട്ടുന്നില്ല: നെല്ല് സംഭരണം വൈകുന്നു

Thursday 30 March 2017 4:10 pm IST

കുട്ടനാട്: കൊയ്ത്ത് പൂര്‍ത്തിയായ പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിന് ആവശ്യത്തിന് വള്ളമില്ല, കര്‍ഷകര്‍ വലയുന്നു. മില്ലുടമകള്‍ വളളം അവിശ്യത്തിന് കൊണ്ടുവരാത്തതാണ് പ്രശ്‌നമാകുന്നത്. ഇത് മൂലം മാര്‍ത്താണ്ഡന്‍ വടക്ക് തെക്ക് പാടശേഖരങ്ങളില്‍ കൊയ്ത നെല്ല് കെട്ടികിടക്കുകയാണ്. ഒരു ദിവസം പത്ത് ലോഡ് നെല്ല് കയറി പോകേണ്ടിടത്ത് ആറ് വള്ളമാണ് നെല്ല് സംഭരണത്തിനായി എത്തുന്നത്. പത്ത് വള്ളം എത്തിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മില്‍ ഉടമകള്‍ അതിന് തയ്യാറാകുന്നില്ല. ഇത് മൂലം കൊയ്ത നെല്ല് കൂടുതല്‍ മോശമാകുന്ന സ്ഥിതിയാണ്. ഇപ്പോള്‍ മില്‍ ഉടമകള്‍ ഏഴ് കിലോ വരെ കിഴിവോടെയാണ് നെല്ല് സംഭരിക്കുന്നത്. വള്ളം ആവിശ്യത്തിന് കിട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ കൂടുതല്‍ വെട്ടിലാകും.കിഴിവിന്റ പ്രശ്‌നം തന്നെ മന്ത്രിയും എംഎല്‍എയും ഇടപെട്ടിട്ടാണ് പരിഹരിച്ചത്. പാഡി ഓഫീസര്‍മാര്‍ മില്‍ ഉടമകള്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശം നല്‍കാത്തതാണ് വള്ളം കിട്ടാത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു. ഉപ്പുവെള്ള പ്രശ്‌നം മൂലം കൃഷി നാശമുണ്ടായ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കാതെ പാഡി ഓഫീസര്‍മാര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്നത്തെ വാഹന പണിമുടക്ക് കര്‍ഷകരെ കുടുതല്‍ പ്രതിസന്ധിയിലാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.