അമ്പലപ്പുഴ: അമിതവേഗതയിലെത്തിയ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ച് കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. എറണാകുളം ഇടപ്പള്ളി വിതയത്തില്‍ ടോമി (38) കൊല്ലം ശാസ്താംകോട്ട മണക്കല്‍ നിബു നിവാസില്‍ നിബുആന്റണി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രാഥമിക ചികില്‍സക്ക് ശേഷം ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാക്കാഴം റെയില്‍വേ മേല്പാലത്തില് ഇന്നലെ പുലര്ച്ചെക്കറരയോടെയായിരുന്നു അപകടം.
എറണാകുളത്തു നിന്ന് വന്ന ഇന്നോവ എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ കടുങ്ങിയ കാര്‍ ഒരു മണിക്കൂറിന് ശേഷം മറ്റൊരു ടാങ്കര്‍ ലോറിയുടെ സഹായത്താലാണ് നീക്കം ചെയ്തത്.
കാര്‍ പൂര്‍ണമായും തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സതംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: