കോണ്‍ഗ്രസില്‍ വീണ്ടും പോര് എ വിഭാഗം രഹസ്യയോഗം ചേര്‍ന്നു

Thursday 30 March 2017 4:13 pm IST

ചേര്‍ത്തല: കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര്. എ വിഭാഗം രഹസ്യയോഗം ചേര്‍ന്ന് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കരുത്ത് കാട്ടാന്‍ ഐ പക്ഷവും നീക്കം തുടങ്ങി. സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇരുവിഭാഗവും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടാകാന്‍ സാധ്യത ഉയര്‍ന്നതോടെ കമ്മിറ്റികള്‍ കൈപ്പടിയിലൊതുക്കാനാണ് ഇരു പക്ഷത്തിന്റെയും ശ്രമം. ഇതിനായി ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കാന്‍ യോഗത്തില്‍ ധാരണയായി. കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഐ പക്ഷം അടിയന്തര യോഗം ചേരാന്‍ കാരണമായത്. എ ഗ്രൂപ്പിലെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നതായാണ് സൂചന. ജില്ലാ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ മുതലുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.