അടിമാലി: 15 ഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. ലക്ഷംവീട് കോളനിക്ക് സമീപം പഴംപിള്ളി വീട്ടില്‍ സൈനബ(35) യെയാണ് ഇന്നലെ 12.30 ഓടെ മൂന്നാര്‍ എക്സൈസ് പിടികൂടിയത്. ടൗണിലും പരിസരത്തുള്ള സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി സൈനബയെ നിരീക്ഷിച്ച് വരികയായിരുന്നു.
സൈനബയുടെ ഭര്‍ത്താവ് ശ്രീകുമാറിന്റെ പേരിലും മുമ്പ് കേസെടുത്തിട്ടുള്ളതാണ്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാം, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ ആന്റോ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ സി നെബു, കെ എസ് മീരാന്‍, പി ജോസ്, ജോസഫ്, സിമി ഗോപി, ബിന്ദുമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: