വണ്ടിപ്പെരിയാറില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Thursday 30 March 2017 6:14 pm IST

വണ്ടിപ്പെരിയാര്‍: ദേശീയപാത മഞ്ചുമല ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ സ്വിഫ്റ്റ് കാറില്‍ കടത്താന്‍ ശ്രമിച്ച 2.300 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കൊല്ലം സ്വദേശികളായ ഞാല്ലം തൃക്കോവില്‍വട്ടം മേലേതില്‍വീട്ടില്‍ അനീഷ്(24), മുഹമ്മദ്‌ഫൈസല്‍ (21) എന്നിവരാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസിന്റെ പിടിയിലായത്. സംശയാസ്പദമായി തേക്കടിക്കവലയില്‍ കണ്ട വാഹനത്തെക്കുറിച്ച് വണ്ടിപ്പെരിയാര്‍ റേഞ്ചിലെ ജീവനക്കാര്‍ വണ്ടിപ്പെരിയാര്‍ റേഞ്ചില്‍ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കമ്പത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് മൊഴി നല്‍കി. വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, ഉദ്യോഗസ്ഥരായ കൃഷ്ണകുമാര്‍, സതീഷ്‌കുമാര്‍, അന്‍സാര്‍, രാജേഷ് കുമാര്‍, ജോസി  വര്‍ഗ്ഗീസ്, അരുണ്‍ ബി കൃഷ്ണന്‍, സ്‌റ്റെല്ലാ ഉമ്മന്‍, ഡ്രൈവര്‍ സതീഷ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.   വണ്ടിപ്പെരിയാര്‍ റേഞ്ചില്‍ കഴിഞ്ഞ ദിവസം 2കിലോ കഞ്ചാവുമായി 3 എറണാകുളം സ്വദേശികളേയും പീരുമേട് സര്‍ക്കിള്‍ ഓഫീസില്‍ 3.450 ഗ്രാം കകഞ്ചാവുമായി രണ്ട് വനിതകളടക്കം നാല് പേരേയും എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മയക്കുമരുന്നും കഞ്ചാവുമായി റാന്നി സ്വദേശിയേയും അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.