തൊടുപുഴ: ദീനദയ സേവാട്രസ്റ്റിന്റെ 17-ാം വാര്‍ഷികത്തോടനുബന്ധിച്ച് ട്രസ്റ്റിന്റെ അഭ്യുദയകാംക്ഷികളുടെ സുഹൃദ് സംഗമം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് വൈകിട്ട് 4 മണിക്ക് തൊടുപുഴ ഉത്രം റീജന്‍സിയില്‍ നടത്തുന്ന സംഗമം എസ്. ഗോപിനാഥ് ഐപിഎസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ട്രസ്റ്റ് ചെയര്മാന് പി.എന്‍.എസ്. പിള്ള അധ്യക്ഷത വഹിക്കും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
യോഗത്തില്‍ തൊടുപുഴയിലെ സാമൂഹ്യ സേവന രംഗത്ത് ട്രസ്റ്റ് കൈവരിച്ച നേട്ടങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും. കുട്ടികളുടെ സമഗ്രവികാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗോകുലം ബാലഭവന്, സ്ത്രീശാക്തീകരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റി, സാന്ത്വന ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ്, ഓട്ടിസം സെറിബ്രല്‍ പാള്‍സി അവസ്ഥയിലുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള സുദര്‍ശനം സ്കൂള്‍ മറ്റ് സേവന സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരരണങ്ങള് നല്‍കും. ട്രസ്റ്റ് വിഭാവനം ചെയ്യുന്ന ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ അവതരിപ്പിക്കും.
കൂടാതെ, മാറിയ ജീവിത സാഹചര്യങ്ങളില്‍ സമൂഹം നേരിടുന്ന പുതിയ വെല്ലുവിളികളെ പ്രതിരോധിക്കുവാനുള്ള സേവന മാര്‍ഗ്ഗങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
പത്രസമ്മേളനത്തില്‍ പി.ജി. ഹരിദാസ്, അഡ്വ.കെ.പി. വേണുഗോപാല്‍, എസ്. പത്മഭൂഷണ്‍, സജിത്ത്കുമാര്‍, പി.കെ രാമചന്ദ്രന് പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: