വര്‍ക്കല: സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകള്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനെ ആക്രമിച്ച് കൈകള്‍ അടിച്ചോടിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കല്ലംകോണം സ്വദേശി മണി(24)മെഡിക്കല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കണ്ണമ്പ ചാലുവിളയിലാണ് സംഭവം നടന്നത്.ദിവസങ്ങള്‍ക്ക് മുന്‍പ് ചാലുവിളയിലെ ഫുട്ബോള്‍ ഗ്രൌണ്ടില് കളിച്ച്കൊണ്ടിരുന്ന കുട്ടികളെ ഡി വൈ എഫ് ഐ ഗുണ്ടകള്‍ അടിച്ചോടിച്ചിരുന്നു. ഓട്ടോ ഡ്രൈവറും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനുമായ മണി ഇതിനെ ചോദ്യം ചെയ്തു.ഇതിനെ തുടര്‍ന്നു സംഘടിച്ചെത്തിയ ഗുണ്ടകള്‍ മണിയെ അന്ന് ആക്രമിച്ചിരുന്നു.ഇതിനെതിരെ പോലീസില്‍ പരാതി നല്കിയെങ്ക്കിലും നടപടിയുണ്ടായില്ല.പോലീസ് വാദികള്‍ക്ക് എതിരെയാണ് കേസെടുത്തത്.തുടര്‍ന്നു ഇന്നലെ ഓട്ടോയില്‍ വരുകയായിരുന്ന മണിയെ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: