തിരുവനന്തപുരം: പേയാട് ശ്രീ ഉജ്ജയിനി മഹാകാളി അമ്മന്‍കോവിലിലെ പ്രതിഷ്ഠാവാര്‍ഷികം ഇന്നു നടക്കും. അമ്മന്‍കൊട മഹോത്സവം ഏപ്രില്‍ 3,4,5 എന്നീ ദിവസങ്ങളില്‍ നടത്തുന്നതാണ്. ഇന്ന് രാവിലെ 10.45ന് മഹാകുങ്കുമാഭിഷേകം, 11.20ന് മഹാകുംഭാഭിഷേകപൂജയും കുംഭാഭിഷേകവും നടക്കും. പ്രതിഷ്ഠാദിന പൂജകള്‍ക്ക് ക്ഷേത്രതന്ത്രിയും ശബരിമല മുന്‍ മേല്‍ശാന്തിയുമായ ലക്ഷ്മീനാരായണന്‍ പോറ്റി നേതൃത്വം വഹിക്കും.
അമ്മന്‍കൊട മഹോത്സവ ദിവസമായ ഏപ്രില്‍ 3ന് വൈകിട്ട് 4ന് നാദസ്വര വിദ്വാന്മാരായ നാന്ജില് പളനിയാണ്ടി ആന്റ് പാര്‍ട്ടി, ഭൂതപ്പാണ്ടി, നാന്ജില് എം. മുത്തുസ്വാമി ആന്റ് പാര്‍ട്ടി, കന്യാകുമാരി എന്നിവര്‍ അവതരിപ്പിക്കുന്ന നെയ്യാണ്ടിമേളം, 7ന് ചികിത്സാ ധനസഹായ വിതരണം. 4ന് രാവിലെ 11ന് മുത്താരമ്മയ്ക്ക് വിശേഷാല്‍ പൂജ, 11.30ന് ഭൈരവസ്വാമിക്ക് വിശേഷാല്‍പൂജ, വൈകിട്ട് 4.30ന് ക്ഷേത്രസന്നിധിയില്‍നിന്നും അമ്മയും ഉപദേവതകളും ആറാട്ടെഴുന്നള്ളത്ത്. ഘോഷയാത്രയോടുകൂടിയുള്ള കുംഭകുടം എഴുന്നെള്ളിപ്പ്. കുണ്ടമണ്‍ഭാഗം ആറാട്ടുകടവില്‍നിന്ന് തിരിച്ച് ക്ഷേത്രസന്നിധിയില്‍ എത്തുന്നു. 5ന് ഉച്ചയ്ക്ക് 1.35ന് പേയാട്ടമ്മയ്ക്ക് പൊങ്കാല, 2ന് മഞ്ഞനീരാട്ട അനുഗ്രഹപൂജ, 2.30ന് മഞ്ഞനീരാട്ടം, വൈകിട്ട് 4.30ന് വിശേഷാല്‍ അലങ്കാരപൂജ, 7.30ന് ഗുരുസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: