ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സായി പ്രണീത് ഇന്ത്യന്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്. ഏഴാം സീഡ് ചൈനീസ് തായ്പേയിയുടെ ചൊ ടിന് ചെന്നിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണീത് തോറ്റത്. 36 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-14, 21-16 എന്ന സ്കോറിനായിരുന്നു തായ്പേയി താരത്തിന്റെ ജയം.
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ശ്രുതി-അനുഷ്ക സഖ്യവും പുറത്തായി. മൂന്നാം സീഡുകളായ ജപ്പാന്റെ നോകോ ഫുകുമാന്-കുരുമി യൊനാവോ സഖ്യത്തോട് 21-5, 21-10 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി-ശിഖി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്ത്. റഷ്യന്‍ ജോഡികളായ ഡ്രെമിന്-ഡിമോവ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ ജോടി കീഴടങ്ങിയത്. സ്കോര്‍: 21-18, 21-19.
പ്രതികരിക്കാൻ ഇവിടെ എഴുതുക: