കൊച്ചി: ഡോക്ടര്‍ജി സൃഷ്ടിച്ച ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ മാതൃകയാണ് രാധാകൃഷ്ണഭട്ട് ജി യിലൂടെ കേരളം അനുഭവിച്ചതെന്ന് ആര്.എസ്.എസ് സീമാ ജാഗരണ്‍ അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന് അനുസ്മരിച്ചു.
മുന്‍ പ്രാന്തീയ ബൗദ്ധിക് പ്രമുഖായിരുന്ന രാധാകൃഷ്ണഭട്ട് ജിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലും എറണാകുളം ജില്ലയുടെ വിവിധ മേഖലകളിലും സംഘ പ്രവര്‍ത്തനത്തിന് ശക്തമായ വേരോട്ടം ഉണ്ടാക്കാന്‍ ഭട്ട് ജിക്കായി.
അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ഠിച്ചു, സേവനപാതയില്‍ അവസാന നാളുകളില്‍ അക്ഷീണം ഭട്ട് ജി നിറഞ്ഞു നിന്നു.
ചടങ്ങില്‍ ആര്.എസ്.എസ് സഹ പ്രാന്ത കാര്യവാഹ് എം രാധാകൃഷ്ണണന്, പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍, ആര് സഞ്ജയന് തുടങ്ങി നിരവധി നേതാക്കന്മാര് പങ്കെടുത്തു. എംഎല് രമേശ്, എം മോഹനന്, ഇ എന്‍ നന്ദകുമാര്‍ എന്നിവര്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: