കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ബംഗാളിലെ ദിഘയില്‍ പുതിയ ഗവേഷണ കേന്ദ്രം. 11-ാമത്തെ ഗവേഷണ കേന്ദ്രമാണിത്. ബംഗാളിലെയും ഒഡീഷയിലെയും സമുദ്ര മത്സ്യ മേഖലയുടെ വികസനത്തിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക.
ബംഗാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഹില്‍സ മത്സ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിരമായ മത്സ്യബന്ധനത്തിനും ആവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഗവേണകേന്ദ്രം ഊന്നല്‍ നല്‍കും.
സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച കടല്‍മത്സ്യ കൂടുകൃഷി സമ്പ്രദായം പശ്ചിമബംഗാളിലെയും ഒഡീഷയിലെയും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ജനകീയമാക്കുന്നതിന് പുതിയ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ഗുജറാത്തിലെ വെരാവല്‍, മുംബൈ, കര്‍ണാടകയിലെ കാര്‍വാര്‍, വിശാഖപട്ടണം, മംഗലാപുരം, ചെന്നൈ, തൂത്തുക്കുടി, മണ്ഡപം, കോഴിക്കോട്, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് സിഎംഎഫ്ആര്‍ഐയുടെ മറ്റ് ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: