ആക്രമണം: നൈജീരിയ അന്വേഷണം ആവശ്യപ്പെട്ടു

Thursday 25 May 2017 10:05 am IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രണമുണ്ടായത് സംബന്ധിച്ച് അടിയന്തര അന്വേഷണം വേണമെന്ന് നൈജീരിയ. ഇതുസംബന്ധിച്ച് നൈജീരിയയിലെ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടതായി പ്രദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞദിവസം നോയ്ഡയിലും മറ്റും പഠിക്കുന്ന നാല് നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് അമിത തോതില്‍ കഴിച്ച് ഒരു കൗമാരക്കാരന്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് ഈ വിദ്യാര്‍ത്ഥികളാണെന്ന് സംശയിച്ച് നാട്ടുകാര്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്ത്യയില്‍ വെച്ച് ഇതിനു മുമ്പും നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്ന് നൈജീരിയന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറി ഒലുഷോല ഇനികനോലെയ്‌യേ അറിയിച്ചു. അബുജയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നഗബുഷന റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തവേയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.