മാലിന്യം: മെട്രോയുടെ  പദ്ധതിക്ക് തടസ്സങ്ങളേറെ

Thursday 30 March 2017 11:09 pm IST

കൊച്ചി: നഗരത്തെ മാലിന്യമുക്തമാക്കാന്‍ സഹായിക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പദ്ധതിക്ക് തടസ്സങ്ങളേറെ. നഗരമാലിന്യം ഏറ്റെടുത്ത് ശേഷം സംസ്‌കരിച്ച് വളമാക്കി അലങ്കാര സസ്യങ്ങളും, ചെടികളും വളര്‍ത്താനായിരുന്നു മെട്രോ പദ്ധതി.
പദ്ധതിക്കുള്ള പ്രാഥമിക അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി 2000 ടണ്‍ മാലിന്യമാണ് ഒരു വര്‍ഷത്തേക്ക് വേണ്ടത്. കൊച്ചിയല്‍ നഗര പരിധിയില്‍ നിന്ന് മാത്രം ഒരു ദിവസം 230 ടണ്‍ മാലിന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ നഗരസഭ ഒരു സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് വൈദ്യുതി ഉല്‍പ്പാദിപ്പാക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. കരാര്‍ പ്രകാരം കമ്പനിക്ക് ദിവസേന 300 ടണ്‍ മാലിന്യം നല്‍കണം. ഇത് മൂലം മെട്രോയ്ക്ക് കൂടി മാലിന്യം നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഒപ്പം അലങ്കാര സസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും മെട്രോ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. കൊച്ചിയിലെ മാലിന്യവും പൂര്‍ണമായും ഏറ്റെടുക്കാന്‍ മെട്രോ സന്നദ്ധത അറിയിച്ചിട്ടും നഗരസഭ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന തടസ്സവാദങ്ങളില്‍ ദുരൂഹതയുള്ളതായി ആക്ഷേപമുണ്ട്.
കരാറുകാരന്‍ ലോറികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നിലവില്‍ കൊച്ചിയിലെ മാലിന്യനീക്കം സ്തംഭനത്തിലാണ്. ചില സ്ഥലങ്ങളില്‍,പകരം ലോറികള്‍ വാടകയ്ക്ക് എടുത്ത് നടത്തുന്ന മാലിന്യ നീക്കവും അപര്യാപ്തമാണ്. ഓഡിറ്റ് വിയോജിപ്പിനെ തുടര്‍ന്ന് കരാറുകാരില്‍ നിന്നും തുക തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ കാരണമായത്. വിഷയത്തില്‍ മെട്രോ അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിടുണ്ടെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ. മിനിമോള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.