വരാപ്പുഴ: ദേശീയപാത 17ല്‍ കാവില്‍ നടഭാഗത്ത് മീന്‍ വണ്ടി പുറകിലിടിച്ച് ഡ്രൈവിംഗ് സ്കൂള്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവിംഗ് സ്കൂള്‍ അദ്ധ്യാപകന് ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ എത്താത്തതിനാല്‍ വാഹനത്തിനു പുറത്തിറങ്ങി കാത്തു നില്‍ക്കുമ്പോഴാണ് മീന്‍ വണ്ടി പുറകില്‍ ഇടിച്ചത്. രാവിലെ ആറ് മണിയോടെയാണ് അപകടം. വാഹനങ്ങളുടെ അമിതവേഗവും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങള്‍ക്ക് കാരണം.
കൊച്ചാല്‍ ഭാഗത്ത് അമിതവേഗതയില്‍ വന്ന സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ലോറി ഭാഗികമായി തകര്‍ന്നു. പെര്‍മിറ്റ് പ്രകാരം വൈകിട്ട് 5 മണിക്ക് തൃശൂരില്‍ ഓടേണ്ട ബസാണ് നോര്‍ത്ത് പറവൂര്‍, കൊച്ചല്‍ ഭാഗത്ത് അപകടത്തില്‍ പെട്ടത്. അപകടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: