വരാപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വീട്ടീലെത്തി പീഡിപ്പിക്കുകയും തുടര്‍ന്ന് തട്ടികൊണ്ടുപോകുവാനും ശ്രമിച്ച കോട്ടയം കൂട്ടിക്കല്‍ വില്ലേജില്‍ ചാത്തന്പ്ലാപ്പിളളിക്കര കടൂപ്പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് (24) എന്നയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ നോര്‍ത്ത് പറവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. എസ്. ക്രിസ്പിന് സാം, വരാപ്പുഴ എസ്.ഐ സി.എസ്സ് ഷാരോണ്‍ , എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ നോര്‍ത്ത് പറവൂര്‍ ഖഎഇങ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: