സംസ്‌കൃതം പഠിക്കാം

Thursday 25 May 2017 9:45 am IST

  സംസ്‌കൃതി പൂരകം ഗംഗാധരഃ പാതു നഃ ശിവനും പാര്‍വതിയും തമ്മിലുള്ള സംഭാഷണമാണീ ശ്ലോകം. മൗലൗ കിം നു മഹേശ? മാനിനി ജലം കിം വക്ത്രമംഭോരുഹം നേത്രേ കിം 'ശഫരൗ' കിമു സ്തനയുഗം തച്ചക്രവാകദ്വയം കാ നീലാളകമാലികാ? ഭ്രമരികാ കം ഭ്രൂലതാ? വീചികാ സാ ശങ്കാമിതി വഞ്ചയന്‍ ഗിരിസുതാം ഗംഗാധരഃ പാതു നാഃ ശിവന്റെ ജടയില്‍ ഗംഗയെ കണ്ട് പാര്‍വതി ചോദിക്കുന്നതാണ്. പാര്‍വതീ - മഹേശ! മൗലൗ കിം നു? (മൗലിയിലെന്താണ് മഹേശ) ശിവന്‍ - മാനിനി! ജലം (ജലമാണ് പ്രിയേ) പാര്‍വതീ- കിം വക്ത്രം (എന്താ മുഖം കാണുന്നുണ്ടല്ലൊ) ശിവന്‍ - അംഭോരുഹം (താമരയാണ്) പാര്‍വതി- നേത്രേ കിം? (കണ്ണുകളോ) ശിവന്‍ - ശഫരൗ (പരല്‍മീനുകളാണ്) പാര്‍വതീ- സ്തനയുഗം കിം (സ്തനങ്ങള്‍ കാണുന്നുണ്ടല്ലോ) ശിവന്‍ - തച്ച ചക്രവാകദ്വയം (അത് രണ്ട് ചക്രവാകമാണ്) പാര്‍വതീ- നീലാളകമാലികാ കാ? (കുറുനിരകളെ പോലെ തോന്നുന്നതോ?) ശിവന്‍ - ഭ്രമരികാഃ (വണ്ടുകളാണ്) പാര്‍വതീ- ഭ്രൂലതാ കാ? (പുരികക്കൊടികളോ?) ശിവന്‍ - വീചികാ (തരംഗങ്ങളാണ്) സാ ശങ്കാ ഇതി ഗിരിസുതാം വഞ്ചയന്‍ ഗംഗാധരഃ പാതു നഃ (ഇങ്ങനെ പ്രത്യുത്തരത്തിലൂടെ ഗിരിസുതയെ വഞ്ചിക്കുന്ന ഗംഗാധരന്‍ നമ്മെ രക്ഷിക്കട്ടെ.) പാതു വഃ പദ്മനാഭഃ അന്തഃപുരവാതിലില്‍ മുട്ടി വിളിക്കുന്ന കൃഷ്ണനും സത്യഭാമയും തമ്മിലുള്ള സംഭാഷണം. അംഗുല്യാ കഃ കവാടേ പ്രഹരതി? 'ദയിതേ മാധവഃ' കിം വസന്തോ? 'നോ ചക്രീ' കിം കുലാലോ? ന ഹി 'ധരണിധരഃ' കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ നാഹം ഘോരാഹിമര്‍ദീ കിമുദ ഖഗപതിഃ? 'നോ ഹരിഃ' കിം കപീന്ദ്ര? ശ്രുത്തൈ്വവം സിന്ധുകന്യാ പ്രതിവചനജലഃ പാതു വഃ പദ്മനാഭഃ ഭാമ - അംഗുല്യാ കഃ കവാടേ പ്രഹരതി? (ആരാണ് വിരലുകൊണ്ട് വാതിലില്‍ മുട്ടുന്നത്) കൃഷ്ണന്‍ - മാധവഃ ദയിതേ (ഞാന്‍ മാധവനാണ് ഭാര്യേ) ഭാമ- കിം വസന്തഃ ? (എന്ത് വസന്തകാലമാവും) കൃഷ്ണന്‍ - നോ ചക്രീ (ന ന ചക്രം ധരിച്ചവനാണ്) ഭാമ- കിം കുലാലോ? (കുശവനാണല്ലെ? കുടം ഉണ്ടാക്കുന്നവന്‍) കൃഷ്ണന്‍- ന ഹി ധരണീധരഃ (അല്ല അല്ല ഭൂമിയെ ധരിച്ചവന്‍) ഭാമ - കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ? (സര്‍പ്പരാജനാണ് അല്ലേ?) കൃഷ്ണന്‍ - ന അഹം ഘോരാഹി മര്‍ദ്ദി (അല്ല. ഞാന്‍ ഘോരസര്‍പ്പത്തെ കീഴടക്കിയവനാണ്) ഭാമ - കിമുത ഖഗപതിഃ? (ഓ. ഗരുഡനാണല്ലേ?) കൃഷ്ണന്‍ - നോ ഹരിഃ (അല്ലേ അല്ല ഹരിയാണ്) ഭാമ - കിം കപീന്ദ്രഃ? (അതു ശരി കുരങ്ങനായിരുന്നല്ലേ) ശ്രുത്വ ഏവം സിന്ധുകന്യാ പ്രതിവചന ജലഃ പാതു വഃ പത്മനഭാഃ (ഇങ്ങനെ സത്യഭാമയുടെ മറുപടികേട്ട് ഇളിഭ്യനായ കൃഷ്ണന്‍ നിങ്ങളെ രക്ഷിക്കട്ടെ) തുടര്‍ന്നുള്ള പാഠങ്ങളില്‍ ലകാരങ്ങളുടെ പഠനം ആണ് പരിശീലിക്കുന്നത്. ചില സുഭാഷിതങ്ങളിലൂടെയും ഗീതങ്ങളിലൂടെയും ലകാരം ഹൃദിസ്ഥമാക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.