സിയൂള്‍: അഴിമതിക്കേസില്‍ ഇംപീച്ചു ചെയ്യപ്പെട്ട മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയെ അറസ്റ്റ് ചെയ്തു. ഗ്യൂന്‍ഹൈയെ അറസ്റ്റു ചെയ്യാനുള്ള വാറന്റിനു പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് അറസ്റ്റ്.
അധികാര ദുര്‍വിനിയോഗം, കൈക്കൂലി, സര്‍ക്കാര്‍ രഹസ്യങ്ങളുടെ ചോര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പാര്ക്കിനെതിരേയുള്ളത്. അടുത്ത സുഹൃത്തായ ചോയി സൂണ്‍സില്‍ വന്‍കിട കന്പനികളില്‍നിന്നു സമ്മര്‍ദം ചെലുത്തി സ്വന്തം കന്പനികളിലേക്കു പണമൊഴുക്കിയതാണ് പാര്‍ക്കിനു വിനയായത്.
സര്‍ക്കാരില്‍ പദവിയില്ലാതിരുന്ന ചോയിക്ക് സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കുകയും കൈക്കൂലി വാങ്ങുന്നതിന് മൗനാനുവാദം നല്‍കുകയും ചെയ്തെന്നാണു പാര്‍ക്കിനെതിരേയുള്ള ആരോപണം. നേരത്തെ പ്രോസിക്യൂട്ടര്‍മാര്‍ പാര്‍ക്കിനെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: