ഭുവനേശ്വര്‍: ഒഡീഷയിലെ റയാഗഡയിലെ ദൊയ്കാലു റെയില്‍വേ സ്റ്റേഷനില്‍ മാവോയിസ്റ്റ് ആക്രമണം. മൂപ്പതോളം മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ആളപായമൊന്നുമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രണ്ട് തവണ സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സ്ഫോടനം നടത്തിയ ശേഷം അക്രമികള്‍ വാക്കി ടോക്കിയുമായി കടന്നു കളഞ്ഞു.
കഴിഞ്ഞ മാസം ഒഡീഷ-ആന്ധ്ര പ്രദേശ് അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: