പാല്‍വിലവര്‍ധനയുടെ പ്രയോജനം; ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല

Friday 31 March 2017 11:32 am IST

കുന്നത്തൂര്‍: പാല്‍വില മില്‍മ നാലു രൂപ വര്‍ധിപ്പിച്ചെങ്കിലും ഇതിന്റെ പ്രയോജനം ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. പാലുല്‍പാദകസഹകരണസംഘങ്ങള്‍ കര്‍ഷകര്‍ക്ക് കൂടിയ തുക നല്‍കാതെ ക്ഷീരകര്‍ഷകരെ കബളിപ്പിക്കുന്നതായാണ് പരാതി. ലിറ്ററിന് 44 രൂപയാണ് വില്‍പന വിലയായി പ്രാഥമികക്ഷീരസഹകരണസൊസൈറ്റികള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഒരുലിറ്റര്‍ പാലിന് ക്ഷീരകര്‍ഷകന് ലഭിക്കുന്നത് 25 മുതല്‍ 33 രൂപ വരെയാണ്, പാലിലെ കൊഴുപ്പിന്റെയും മറ്റും ഗ്രേഡിങ് കണക്കാക്കിയാണ് ക്ഷീരകര്‍ഷകന് സൊസൈറ്റികള്‍ വില നിശ്ചയിക്കുന്നത്. നാലുരൂപ ലിറ്ററിന് വര്‍ധിപ്പിച്ചപ്പോള്‍ മില്‍മയുടെ അവകാശവാദം മൂന്നു രൂപ കര്‍ഷകന് എന്നായിരുന്നു. എന്നാല്‍ ഒരു കര്‍ഷകന് പോലും ഈ വര്‍ധിപ്പിച്ച തുക ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പാലിന്റെ ഗുണനിലവാരത്തിന്റെ പേരില്‍ പ്രാഥമിക പാല്‍സംഘങ്ങള്‍ ഈ തുക തട്ടിയെടുക്കുകയാണെന്ന് ആരോപണമുണ്ട്. കര്‍ഷകനില്‍ നിന്നും കൊഴുപ്പ് കുറഞ്ഞു എന്ന പേരില്‍ 25 രൂപക്ക് ശേഖരിക്കുന്ന പാല്‍ വില്‍ക്കുന്നതാകട്ടെ 44 രൂപക്കാണ്. സഹകരണസംഘങ്ങളുടെ ഈ കൊള്ളക്കെതിരെ വകുപ്പുമന്ത്രി പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ക്ഷീരകര്‍ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.