ന്യൂദല്‍ഹി: സഹായം ആവശ്യപ്പെട്ടവരെ നിരാശരാക്കിയ ചരിത്രമില്ല വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്. എന്ത് പരാതി കിട്ടിയാലും അതിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുന്ന വ്യക്തി എന്ന നിലയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ സുഷമ ശ്രദ്ധ നേടിയിരുന്നു. സഹായം ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി നടപടി സ്വീകരിക്കുന്നതില്‍ ഒരു താമസവും മന്ത്രി വരുത്താറില്ല. ഇപ്പോഴിതാ ആത്മഹത്യയുടെ വക്കിലെത്തിയ യുവതെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സുഷമ.
ജ്യോതി എസ് പാണ്ഡേ എന്ന യുവതിയാണ് തന്റെ വിസ ശരിയാക്കി തരണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജ്യോതിയുടെ ഭര്‍ത്താവ് ന്യൂസിലന്റ് സ്വദേശിയാണ്. ന്യൂസിലാന്റിലേക്ക് പോകാനായി താന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മൂന്നു തവണയും അപേക്ഷ തള്ളി തുടര്‍ന്നാണ് യുവതി മന്ത്രിയുടെ സഹായം ആവശ്യപ്പെട്ടത്.
താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇനി സുഷയമയ്ക്ക് മാത്രമേ തന്നെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും യുവതി ട്വിറ്ററില്‍ കുറിക്കുന്നു. എന്റെ ആവശ്യം താങ്കളിലെത്തിക്കാന് ഇനി ആത്മഹത്യ ചെയ്യാണോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ യുവതിയുടെ ട്വീറ്റിന് സുഷമ ഉടനെ മറുപടി നല്കി. ആത്മഹത്യ ചെയ്യരുതെന്നും കാര്യം എന്താണെന്ന് പറയാനും ആവശ്യപ്പെട്ട മന്ത്രി വിസ അപേക്ഷയുടെ കോപ്പി അയയ്ക്കാനും ആവശ്യപ്പെട്ടു. തന്റെ ഇമെയില്‍ ഐ.ഡിയും സുഷമ യുവതിയ്ക്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: