കോടതിയലക്ഷ്യം: മാപ്പ് പറയില്ലെന്ന് ജസ്റ്റീസ് കര്‍ണന്‍

Thursday 25 May 2017 7:47 am IST

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നിയമ നടപടി നേരിടുന്ന ജസ്റ്റീസ് കര്‍ണന്‍ കോടതിയില്‍ ഹാജരായി. കര്‍ണന്‍ അനുസരണക്കേട് കാട്ടിയെന്നും കേസില്‍ കര്‍ണന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട് പോകാമെന്നും സുപ്രീം കോടതി അറിയിച്ചു. നോട്ടീസ് അയച്ചിട്ടും എന്തുകൊണ്ട് കോടതിയില്‍ ഹാജരായില്ലെന്നും കര്‍ണനോട് കോടതി ചോദിച്ചു. സുപ്രീം കോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരെ കേസ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് നിലവിലുള്ള ഹൈക്കോടതി ജഡ്ജി സുപ്രീം കോടതിമുന്പാകെ ഹാജരാകുന്നത്. ജുഡീഷ്യറിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കര്‍ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ മാപ്പു പറയില്ലെന്നും ജയിലില്‍ പോകാന്‍ താന്‍ തയാറാണെന്നും കര്‍ണന്‍ പറഞ്ഞു. സുപ്രീം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് കോടതിയലക്ഷ്യമായി കണക്കാക്കി ജസ്റ്റീസ് കര്‍ണനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.