കോഴിക്കോട്: ഇടതുമുന്നണിയുടെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തോമസ് ചാണ്ടിക്ക് താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍സിപിയുടെ മന്ത്രിയായി തോമസ് ചാണ്ടിയെ പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ നിര്‍ദ്ദേശിച്ചത് താനാണ്. അദ്ദേഹം പാര്‍ട്ടിയുടെ മന്ത്രിയാണ്. മന്ത്രിസ്ഥാനത്തേക്ക് ഉടനില്ലെന്ന തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും വിവാദത്തിനിടെ തനിക്ക് പിന്തുണ നല്കിയ എല്ലാവരോടും നന്ദിയുണ്ടെന്നും ശശീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: