വയനാട്: വിചാരണയ്ക്കിടെ വയനാട്ടിലെ കോടതിയില്‍ ജഡ്ജിക്ക് നേരെ പ്രതിയുടെ ചെരുപ്പേറ്. പോക്സോ കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ പ്രതിയും മേപ്പാടി സ്വദേശിയുമായ അറുമുഖനാണ് ആക്രമണം നടത്തിയത്.
12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുമുഖനെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് കോടതി ഇന്ന് വിധി പ്രസ്താവിച്ചിരുന്നു. ഇതില്‍ പ്രകോപിതനായണ് പ്രതി ജഡ്ജിയെ ചെരുപ്പെറിഞ്ഞത്. ചെരുപ്പ് ജഡ്ജിയുടെ ദേഹത്ത് കൊണ്ടു. ജഡ്ജിയെ കല്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
അറുമുഖനെ അറസ്റ്റ് ചെയ്ത് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: