ഏത് പ്രായക്കാര്‍ക്കും ഇനി മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാം

Thursday 25 May 2017 7:31 am IST

ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ് - യുജി 2017) അപേക്ഷിക്കാന്‍ പ്രായപരിധിയില്ലെന്ന് സുപ്രീംകോടതി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി ഏത് പ്രായക്കാര്‍ക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ഏപ്രില്‍ അഞ്ച് വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 25 വരെയും പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി കുറച്ചും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇന്ന് വൈകിട്ട് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുമെന്ന് സിബിഎസ്‌ഇ സെക്രട്ടറി കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.