അയോധ്യയിൽ നേരത്തെ വാദമില്ല: സുപ്രീം കോടതി

Thursday 25 May 2017 7:27 am IST

ന്യൂദൽഹി: അയോധ്യാക്കേസു സംബന്ധിച്ച ഹർജി കഴിയുന്നത്ര വേഗം പരിഗണിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ബിജെപി നേതാവും എംപിയുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹർ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കോടതിയുടെ തീരുമാനത്തിൽ താൻ ഒട്ടും സന്തോഷവാനല്ലെന്ന ഡോ. സ്വാമി പറഞ്ഞപ്പോൾ താങ്കൾ സന്തോഷിക്കേണ്ടെന്ന് കോടതിയും മറുപടി നൽകി. ഡോ. സ്വാമിയുടെ ഹർജി പരിഗണിക്കവേ മാർച്ച് 21ന് ,പ്രശ്‌നം കോടതിക്കു പുറത്ത് പരിഹരിക്കാൻ ബന്ധപ്പെട്ട കക്ഷികളുടെ ചർച്ചയാകമെന്നും അതിന് താൻ മുൻകൈ എടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കേസിൽ താനല്ലാതെ മറ്റേതെങ്കിലും സിറ്റിങ്ങ് ജഡ്ജിയെ മധ്യസ്ഥനായി വേണമെങ്കിൽ അതും അനുവദിക്കാം. ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ മുൻപ് അനവധി ചർച്ചകൾ നടന്നുവെങ്കിലും പ്രയോജനമുണ്ടായിട്ടില്ലെന്നും കോടതി ഇടപെടൽ അനിവാര്യമാണെന്നും സ്വാമി കോടതിയെ ബോധിപ്പിച്ചു.2010ൽ തർക്ക ഭൂമിയായ 2,77 ഏക്കർ മൂന്നായി വിഭജിക്കാനും ഹിന്ദുൾക്കും മുസ്‌ളീം സംഘടനക്കും ക്ഷേത്രത്തിന്റെ അവകാശികളായ നിർമ്മോഹി അഖാഡക്കും ഇവ നൽകാനുമാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലുകളെല്ലാം വർഷങ്ങളായി കെട്ടിക്കിടക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.